കുന്ദമംഗലം: നവീകരണ പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനം കാത്ത് കിടക്കുന്ന കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ ജവാൻ റഫീക്ക് സാംസ്കാരിക നിലയത്തിൽ നിയമം പാലിക്കേണ്ട സിക്രട്ടറി അടക്കം പങ്കെടുക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (KG0A ) ന്റെ താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ മുപ്പതാം വാർഷികം നടക്കുന്നത് വിവാദമായി. സംഘടനയുടെ കൊടിയും മറ്റുമായി അലങ്കരിച്ചിട്ടും മുണ്ട് മാത്രമല്ല രക്ത സാക്ഷികളുടെ ഓർമ്മക്കായി സ്തൂപവും സ്ഥാപിച്ച് പുഷ്പാർച്ചനയും നടത്തി
.സംഭവത്തെ കുറിച്ച് ഗ്രാമപഞ്ചായത്തിൽ എത്തി അസി: സിക്രട്ടറിയോട് വിവരം തിരക്കിയപ്പോൾ മുകൾനിലയിലാപരിപാടിയെന്നും അറിയാൻ സാധിച്ചു ദിവസങ്ങൾക്ക് മുമ്പ് ഫീസടച്ച് ബുക്ക് ചെയ്ത് പരിപാടി നടത്തുന്നതിന് പകരം യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ നിയമങ്ങൾ കാറ്റിൽ പരത്തി സിക്രട്ടറി നടത്തുന്ന ഇത്തരം പ്രവൃത്തി യു.ഡി.എഫ് നേതൃത്വത്തിന് തലവേദനയാകും എന്ന കാര്യത്തിൽ സംശയമില്ല