കുന്ദമംഗലം :ഗ്രാമ പഞ്ചായത്ത് പഴയ ബസ്റ്റാന്റിന് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ പ്രഥിമസ്ഥാപിച്ചത് വിവാദമാകുന്നു ഗ്രാമപഞ്ചായത്ത് സൗന്ദര്യവൽക്കണത്തിനായി കൊയിലാണ്ടി സ്വദേശിക്ക് 5 വർഷത്തേക്ക് ടെണ്ടർ നൽകിയതിന്റെ ഭാഗമായി നടന്നു വരുന്ന പ്രവൃത്തിയുടെ ഭാഗമായി കുന്ദമംഗലം പഴയ ബസ്റ്റാന്റിന്റെ മുമ്പിൽ നിർമ്മിച്ച സ്ക്വയറിൽ ആണ്കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി എത്തിഗാന്ധി പ്രഥിമ സ്ഥാപിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തത്.സംഭവം വിവാദമായിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ ബസ്റ്റാന്റിൽ ഒരു ചെടി കുഴിച്ചിടുകയോ മറ്റോ ചെയ്യണമെങ്കിൽ ഗ്രാമ പഞ്ചായത്തിന്റെ പെർമിഷൻ വേണം എന്നാൽ നവീകരണത്തിന്റ ഭാഗമായി പച്ചപുൽപാകാൻ ഉദേദശിച്ച സ്ഥലത്താണ് ഗാന്ധിയുടെ പ്രഥിമ സ്ഥാപിച്ചത് നേരത്തെ ബസ്റ്റാന്റിന്റെ ചുമരിൽ ഒരു യുവജന സംഘടന എഴുതിയത് ഗ്രാമപഞ്ചായത്ത് മായ്ച്ചുകളഞങ്കിലും കേരളം ഭരിക്കുന്ന യുവജന സംഘടന സംഘടിച്ചെത്തി വീണ്ടും എഴുതിയതിനെതിരെ ഗ്രാമപഞ്ചായത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല ഇതേ പോലെ മറ്റാരെങ്കിലും മറ്റ് വല്ല സ്തൂപം സ്ഥാപിച്ചാൽ സ്തൂപം കോർണർ എന്ന പേര് വരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല