കുന്ദമംഗലം:കുന്ദമംഗലത്തെ എസ് ബി ഐ എം ടിം എം അടച്ച് പൂട്ടിയ ബാങ്ക് അധികൃതരുടെ നടപടി പരക്കേ പ്രതിഷേധത്തിനിടയാക്കി.
ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന എടിഎം പൂട്ടിയതിനെതിരെ സമരം ചെയ്യാനൊരുങ്ങുകയാണ് നാട്ടുകാർ
പ്രത്യേകിച്ച് കൂടുതൽ ആളുകൾക്കും അക്കൗണ്ടുകൾ ഉള്ളത് സ്റ്റേറ്റ് ബാങ്കുകളിലാണ് മാസത്തിൽ പണം എടുക്കുന്നതിനു പോലും റെസ്ട്രിക്ഷൻ ഉള്ളത് കാരണം സാധാരണക്കാരുടെ പണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാൽ നിലവിലെ എ.ടി.എം പ്രവർത്തിച്ച റൂം ഉടമ ഒഴിയാൻ ആവശ്യപെട്ടതനുസരിച്ചാണ് എ.ടി.എം നിറുത്തിയതെന്നും പകരം റൂം ആരെങ്കിലും തരാൻ മുമ്പോട്ട് വരികയാണെങ്കിൽ പുനസ്ഥാപിക്കുമെന്നും എസ്.ബി.ഐ മേനേജർ മാക്കൂട്ടം ന്യൂസിനോട് പറഞ്ഞു റൂം അന്വേഷിച്ചപ്പോൾ പലരും പത്ത് ലക്ഷം രൂപയാണത്രെ അഡ്വാൻസ് ചോദിക്കുന്നതെന്നും മേനേജർ പറഞ്ഞു