കുന്ദമംഗലം: പാതയോരത്തെ പരസ്യ ബോർഡ് ഉടൻ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് ചിലർക്ക് മാത്രം ബാധമാക്കാതേ കുന്ദമംഗലം പഞ്ചായത്ത് സിക്രട്ടറിയുടെ നിലപാട് വിവാദമാകുന്നു .ഇത്തരത്തിൽ റോഡരികിൽ സ്ഥാപിച്ച പരസ്യബോർ ഡുകളും രാഷ്ടീയ പാർട്ടികളുടെേതടക്കം യാതൊരു ദയയും കാണിക്കാതേ എടുത്ത് കൊണ്ട് പോയ സിക്രട്ടറിയും പരിവാരങ്ങളും ചില വമ്പൻമാരുടെ ബോർഡിന് കൈവെയ്ക്കാൻ മടിക്കുന്നതിന്റെ പിറകിലേ ചേതോവികാരം ഇനിയും മനസ്സിലാകുന്നില്ല നാട്ടുകാർക്ക് സിക്രട്ടറിയുടെ ഇത്തരം നടപടിക്കെതിരെ കോടതിയിൽ ഹരജി ഫയൽ ചെയ്യുന്ന കാര്യവും നാട്ടുകാർ ആലോചിക്കുന്നുണ്ട് .കുന്ദമംഗലത്തിന്റെ കൺവെട്ടത്തുള്ള ഷോപ്പിംഗ് കോപ്ലക്സിന്റെ വാടക പോലും ഇതുവരെ വാങ്ങാത്ത സിക്രട്ടറി ലൈസൻ സില്ലാതേ കച്ചവടം ചെയ്യുന്ന ഇവർക്കെതിരെ ചെറുവിരൽ പോലും അനക്കാത്തതും വിമർശിക്കപ്പെടുന്നുണ്ട്