കുന്ദമംഗലം: വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾക്ക് ഭൂരിഭാഗം ആളുകളും പൊതുവിപണിയെ ആശ്രയിക്കുമ്പോൾ തനിക്കും കുംടുംബത്തിനും ആവശ്യമായ മായമില്ലാത്ത പച്ചക്കറികളും ഫ്രൂട്ട്സും മത്സ്യവും എന്തിനെറെ വിവിധ ഇനത്തിലുള്ള കോഴികളെയും വളർത്തി ശ്രദ്ധേയനാകുകയാണ് കാരന്തൂർ പടാളിയിൽ ഹസ്സൻ ഹാജി എന്ന ഈ 63 കാരൻ മാവൂരിലും പൂവ്വാട്ട് പറമ്പിലും കെ.കെ.ഹാർഡ് വേഴ്സ് കച്ചവടം നടത്തുന്ന ഹാജി കച്ചവട തിരക്കിനിടയിൽ ഒഴിവ് കിട്ടുന്ന സമയത്താണ് ഇതിനായി സമയം കണ്ടെത്തുന്നത് എന്നറിയുമ്പോഴാണ് ഒന്നിനും സമയമില്ല എന്ന് പറഞ്ഞ് മാറി നടക്കുന്നവർക്ക് ഇഭേദഹം വഴികാട്ടിയാകുന്നത് മുസ്ലീം ലീഗ് പ്രസ്ഥാനത്തിന്റെ നല്ലൊരു സംഘാടകൻ കൂടിയായ അദേഹം കാരന്തൂരിലെ വോളിബോൾ പരിശീലന കേന്ദ്രത്തിന്റെ അണിയറ ശിൽപി കൂടിയാണ് ഇപ്പോൾ അവിടെ മനോരഹരമായ ഷട്ടിൽ കോർട്ട് സ്ഥാപിച്ചതിന്റെ പിന്നിലും ഇഭേദഹത്തിന്റെ കഴിയുണ്ട്
മാർക്കറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറികളായ തക്കാളി, കുരുമുളക്, മഞ്ഞൾ, ഇഞ്ചി, പയർ, വഴുതിന, ഫ്രൂട്ട്സ് കളായ മുസംബി, റംബൂട്ടാൻ, മുന്തിരി വെള്ളയും കറുപ്പും, പൈനാപ്പിൾ, ചെറി, സപ്പോട്ട, എലന്ത, തക്കാളി ചെറി, പേരക്ക, ബുഷ് ഓറഞ്ച്, പപ്പായ, മാങ്ങ തുടങ്ങിയവയുടെ നീണ്ട നിര തന്നെ കാണാം വിവിധയിനം അലങ്കാര ചെടികളും കറുവാപട്ട, എലക്ക, മാഗോയിൻസ്, സർവ്വ സുഗഡി, മാതോളിനാരങ്ങ,ഫാഷൻ ഫ്രൂട്ട് തുടങ്ങിയവയുടെ വിപുലമായ ശേഖരവും ഉണ്ട് വ്യത്യസ്തമായ നാടൻ കോഴികളും അലങ്കാര കോഴികളും ഇവിടെയെത്തുന്നവർക്ക് മനസ്സിന് കുളിർമ നൽകും ഒരു ദിവസം മീൻ കാരൻ എത്തിയെങ്കിൽ കറിവെയ്ക്കാൻ പാകമായ ആഫ്രിക്കൻ മുഴു, ആഗോലി തുടങ്ങിയവയും ഉണ്ട് ഹസ്സൻ ഹാജിയുടെ വീട്ടിലേക്ക് പ്രദേശത്ത് ഉള്ളവരും പുറത്ത് നിന്നുള്ള വരുമായി നിരവധി സന്ദർശകരും കാണാൻ എത്തുന്നുണ്ട്