കോഴിക്കോട്: സംസ്ഥാനത്ത് ബുധനാഴ്ച്ച ശബരിമല കർമസമിതി പ്രഖ്യാപിച്ച ഹർത്താലനോട് സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കടകൾക്ക് നേരെ സംസ്ഥാന വ്യാപകമായി ആക്രമണങ്ങൾ നടന്നത് അപലപനീയമാണ്. സർക്കാറിനോടുള്ള ദേഷ്യം തീർക്കേണ്ടത് നിരപരാധികളായ വ്യാപാരികളോടല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹർത്താൽ വിരുദ്ധ വ്യാപാരി കൂട്ടായ്മയുടെ തീരുമാനവും ഹർത്താലിനോട് സഹകരിക്കെണ്ടെന്നാണ്. കച്ചവടക്കാർക്ക് വേണ്ട സുരക്ഷ ഒരുക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസിറുദ്ദീൻ പറഞ്ഞു.