കുന്ദമംഗലം:മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട്
എം ബാബുമോൻ നടത്തിയ ഫെയ്സ് ബുക്ക് പോസ്റ്റിലെ പരാമർശത്തെ തുടർന്ന് എം ബാബുമോനെ വിളിച്ച് വരുത്തി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ബന്ധപ്പെട്ടവരുടെ യോഗം ചേർന്നു.യോഗത്തിൽ വെച്ച് ഈ വിഷയത്തിൽ താൻ നടത്തിയ പരാമർശം വൈകാരികമായി വന്നതാണെന്നും തെറ്റ് പറ്റിയിട്ടുണ്ടെന്നും ഇത് മൂലം പാർട്ടിക്കും അണികൾക്കും ഉണ്ടായ പ്രയാസത്തിൽ നിർവ്യാജം ഖേദിക്കുകയും പാർടി അണികളോടും നേതാക്കളോടും ക്ഷമ ചോദിക്കുന്നതായും ബാബുമോൻ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് അച്ചടക്ക നടപടികൾ ആവശ്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട
വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതിൽ തികഞ്ഞ അച്ചടക്കം പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പങ്കെടുത്തവർ
കെ മൂസ മൗലവി
ഖാലിദ് കിളിമുണ്ട
എൻ പി ഹംസ മാസ്റ്റർ
എ ടി ബഷീർ
ഒ ഹുസൈൻ
അരിയിൽ അലവി
പി മമ്മിക്കോയ
ഒഎം നൗഷാദ്
കെ ജാഫർ സാദിഖ്
പികെ അബ്ദുൽ ഹഖീം എന്നിവർ പങ്കെടുത്തു