ന്യൂഡെൽഹി: രാഷ്ട്രപതിയുടെ അംഗരക്ഷകനാകാന്‍ മൂന്ന് ജാതിയിലുള്ളവരെ മാത്രം പരിഗണിക്കുന്നെന്ന ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോടും ആര്‍മി സ്റ്റാഫ് ചീഫിനോടും വിശദീകരണം തേടി
രാഷ്ട്രപതിയുടെ അംഗരക്ഷകരാകാന്‍ മൂന്ന് ജാതിയിലുള്ളവരെ മാത്രം പരിഗണിക്കുന്നെന്ന ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോടും ആര്‍മി സ്റ്റാഫ് ചീഫിനോടും വിശദീകരണം തേടി. ജസ്റ്റിസുമാരായ എസ്.മുരളീധരന്‍, സഞ്ജീവ് നരൂല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കരസേന മേധാവി, കമാന്‍ഡന്റ് ഓഫ് ദി പ്രസിഡന്റ് ബോഡിഗാര്‍ഡ് ആന്‍ഡ് ഡയറക്ടര്‍, കരസേന റിക്രൂട്ട്മെന്റ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചക്കുളളില്‍ വിശദീകരണം നല്‍കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു. കേസ് വാദം കേള്‍ക്കാനായി മെയ് 8ലേക്ക് മാറ്റി.
സെപ്റ്റംബര്‍ 4ന് നടന്ന ബോഡിഗാര്‍ഡ് റിക്രൂട്ട്മെന്റില്‍ പങ്കെടുത്ത ഹരിയാന സ്വദേശി ഗൗരവ് യാദവാണ് ഹരജി നല്‍കിയത്. റിക്രൂട്ട്മെന്റില്‍ ജാട്ട്, രാജ്പുത്, ജാട്ട് സിഖ് എന്നീ വിഭാഗത്തില്‍പ്പെട്ടവരെ മാത്രമാണ് തെരഞ്ഞെടുത്തതെന്ന് ഗൗരവ് ആരോപിച്ചു. എല്ലാ പരീക്ഷകളിലും വിജയിച്ചുവെങ്കിലും അഹിര്‍/യാദവ് വിഭാഗത്തില്‍ പെട്ടതിനാല്‍ തന്നെ പരിഗണിച്ചില്ലെന്നാണ് ഗൗരവ് പറയുന്നത്.