കുന്ദമംഗലം:
മർക്കസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ കണ്ണൻ കുഴി ശ്രീ ഭൂവനേശ്വരി ക്ഷേത്രത്തിലേക്കുള്ള വഴിയും ക്ഷേത്ര കടവും ശുചീകരിച്ചു.
പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ എ.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഓഫീസർ ഒ.പി സീനത്ത് അദ്ധ്യക്ഷം വഹിച്ചു. എ.രാജു,ടി.ശംസുദ്ധീൻ, റസാക്ക് പതിമംഗലം, റയാൻ, മാളവിക കലേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
