Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

അത്തര്‍ ഷോപ്പുകളിലും തുണിക്കടകളും കൂടി സ്വദേശിവത്ക്കരണത്തിന് മന്ത്രാലയത്തിന്റെ അംഗീകാരം

admin, December 26, 2018December 26, 2018

ജിദ്ദ: 12 മേഖലകളിലെ 70 ശതമാനം സഊദിവത്ക്കരണത്തിനു പുറമെ രണ്ട് മേഖലകളില്‍ കൂടി സഊദിവത്ക്കരണം നടപ്പാക്കാനുള്ള തീരുമാനത്തിനു തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അംഗീകാരം നല്‍കി.

അത്തര്‍, ഊദ്ബഖൂര്‍ എന്നിവ വില്‍ക്കുന്ന കടകളും ഏത് തരം വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളും സഊദിവത്ക്കരണ നിയമത്തിനു വിധേയമാകും. നേരത്തെ തീരുമാനിച്ച 12 മേഖലകളിലെ സഊദിവത്ക്കരണ നിബന്ധനക്കനുസൃതമായി 70 ശതമാനം സഊദിവത്ക്കരണമാണു ഈ രണ്ട് മേഖലകളിലും നടപ്പിലാക്കുക. നേരത്തെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളായിരുന്നു സഊദിവത്ക്കരണത്തിനു വിധേയമായിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാ തരം തുണിത്തരങ്ങളും സഊദിവത്ക്കരണത്തിനു വിധേയമായിരിക്കുകയാണ്. 12 മേഖലകളിലെ സഊദിവത്ക്കരണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. ഒന്നാം ഘട്ടത്തില്‍ കാര്‍മോട്ടോര്‍ബൈക്ക് ഷോറൂം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും റെഡിമെയ്ഡ് ഷോപ്പുകള്‍, ഹോം ആന്റ് ഓഫീസ് ഫര്‍ണീച്ചര്‍ ഷോപ്പ്, പാത്രക്കടകള്‍ എന്നിവയായിരുന്നു സഊദിവത്ക്കരണത്തിനു വിധേയമായത്.

രണ്ടാം ഘട്ടത്തില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക് ഷോപ്പുകള്‍, വാച്ച് കടകള്‍, കണ്ണട കടകള്‍ എന്നിവയാണു സഊദിവത്ക്കരണത്തിനു വിധേയമായത്. അടുത്ത മാസം മുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍, ബില്‍ഡിങ് നിര്‍മ്മാണ സാമഗ്രികളുടെ ഷോപ്പ്, കാര്‍ സ്‌പെയര്‍പാര്‍ട്‌സ്, കാര്‍പെറ്റ് ഷോപ്പ്, ബേക്കറികള്‍ എന്നിവയാണു 70 ശതമാനം സഊദിവത്ക്കരണത്തിനു വിധേയമാകുക.

അന്തർദേശീയം

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Terms and Conditions

©2026 M News | WordPress Theme by SuperbThemes