കുന്ദമംഗലം :താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപെടുതനമെന്നാവശ്യപെട്ടു സി ഐ ടി യു സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്‍റെഭാഗമായി കുന്ദമംഗലം ഗ്രാമീണ ബാങ്കിൽ തുടര്‍ന്നു വരുന്ന സമരത്തിന്‍റെ മറവില്‍ ഗ്രാമീണ ബാങ്ക് തുറക്കാന്‍ അനുവധിക്കാത്തത് ബേങ്കില്‍ നാലു ശതമാനം നിരക്കില്‍ ഗോള്‍ഡ് പണയം വെച്ച ഉപഭോക്താക്കൾ ബുദ്ധിമുട്ടിലായി. ഉപബോക്ത്താവിനുനഷ്ട്ടമാകുന്നത് ലക്ഷങ്ങളുംഒരുമാസം കണക്കാക്കി പലിശ അടക്കാത്തത് മൂലം ഇരട്ടി പലിശ നല്‍കേണ്ടി വരുന്ന അവസ്ഥയാണ് .കുന്ദമംഗലത്ത് സി.പി.എം പ്രവർത്തകരാണ് ബാങ്ക് തുറക്കാൻ സമ്മതിക്കാത്തത് കേരള ഹൈകോടതി വിധി പ്രകാരം ബാങ്ക് മാനേജര്‍മാര്‍ പോലീസ് സംരക്ഷണം ആവശ്യപെട്ടാല്‍ നല്‍കണമെന്ന് വിധിയുണ്ടായിരിക്കെ അത് ആവശ്യപെടാത്ത മേനേജറിന്‍റെ നടപടിയും വിവാദ മായിട്ടുണ്ട് ഇന്നും ബാങ്ക് തുറന്നു പലിശ അടച്ചു പുതുക്കാന്‍ മേനേജര്‍തയ്യാറാകാത്തപക്ഷം ശക്തമായ സമരത്തിനു ഒരുങ്ങുകയാണ് കാര്‍ഷിക ലോണ്‍ ഉപബോക്ത്താക്കള്‍