കൊല്ലം: പ്രമുഖ നാടക–ചലച്ചിത്ര നടന് ഗീഥാ സലാം അന്തരിച്ചു. 75 വയസ്സായിരുന്നു. കൊല്ലം ഓച്ചിറ സ്വദേശിയാണ്. ഏറെക്കാലമായി ശ്വാസകേശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു മരണം. സിനിമാ സീരിയല്‍ നാടക രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. 82ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
1980ല്‍ ഇറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം. 1987ല്‍ തിരുവനന്തപുരം ആരാധനയുടെ ‘അഭിമാനം‘ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
സദാനന്ദന്റെ സമയം, ഈ പറക്കും തളിക, കുബേരന് തുടങ്ങിയ വിജയചിത്രങ്ങളില്‍ ശ്രദ്ദേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2010ലെ സംഗീത നാടക അക്കാദമിയുടെ അവാര്‍ഡും ലഭിച്ചുണ്ട്. ഭാര്യ: റഹുമത്ത് ബീവി. മക്കള്‍: ഷഹീര്‍, ഷാന്‍.