കോഴിക്കോട് : രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമിട്ട് കേരള സർക്കാർ തട്ടിക്കൂട്ടുന്ന വർഗീയ മതിൽ പൊതുപണം ധൂർത്തടിച്ച് നടത്തുന്ന ആഭാസമാണന്നും നാനാജാതി മതക്കാർ രമ്യതയോടെ കഴിയുന്ന കേരളത്തിൽ ഹൈന്ദവ സ്ത്രീകളെ മാത്രം അണിനിരത്തി നിർമിക്കുന്ന മനുഷ്യമതിൽ നവോത്ഥാന മൂല്യങ്ങളുടെയും മതനിരപേക്ഷ മര്യാദകളുടെയും നഗ്നമായ ലംഘനമാണെന്ന് ചൂണ്ടി കാട്ടി ഇന്ന് uDF ജില്ലാ ഭരണ സിരാ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തും കേരള ജനതയുടെ മതേതര നിലപാടിനോടുള്ള വെല്ലുവിളിയാണ്. സർക്കാർ ജീവനക്കാരികളെയും കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും രാഷ്ട്രീയ ലക്ഷ്യത്തിനായി സർക്കാർ സംവിധാനത്തിന്റെ സൗകര്യമുപയോഗിച്ച് മുതലെടുക്കുകയാണ്.അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമായ നിലപാടാണിത്. യു.ഡി.എഫ് നേതാക്കളായ മുല്ലപള്ളി രാമചന്ദ്രനും കെ.പി.എ.മജീദും പറഞ്ഞു
ബന്ധുത്വ നിയമന അഴിമതി വീരൻ കെ ടി ജലീലിനെ സംരക്ഷിക്കുന്ന, ശബരിമലയുടെ പേരിൽ വിശ്വാസി സമൂഹത്തെ അവമതിക്കുന്ന ജന വിരുദ്ധ സർക്കാരാണിത്. പ്രളയക്കെടുതി പുനരധിവാസ പ്രവർത്തനങ്ങളിൽ കുറ്റകരമായ അനാസ്ഥയും അശ്രദ്ധയും കാണിച്ച് ജനരോഷം ഏറ്റ് വാങ്ങിക്കൊണ്ടിരിക്കുകയാണ് പിണറായി സർക്കാർ. സാലറി ചാലഞ്ചും പിരിവിന് വേണ്ടിയുള്ള വിദേശ പര്യടനവുമെല്ലാം എങ്ങുമെത്താതെ മുഖം കെട്ട് പോയ സർക്കാർ.ആണന്നും നേതാക്കൾ കുറ്റപെടുത്തി
പാവങ്ങൾക്കുളപെൻഷൻ വിതരണവും റേഷൻ സംവിധാനവും അട്ടിമറിച്ച് ജനവിരുദ്ധത തെളിയിച്ച സർക്കാറാണിത്. മന്ത്രിമാർ കുടുംബ സമേതമുള്ള വിദേശയാത്രകളും വിമാനയാത്രകളും നടത്തി ഖജനാവ് മുടിക്കുകയാണ്. എല്ലാ രംഗത്തും കെടുകാര്യസ്ഥത കൊടികുത്തി വാഴുകയാണ്. അനുദിനം ജന വിരുദ്ധമായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമൊരുക്കുകയാണ് യു ഡിഎഫ്.
ഡിസമ്പർ 20 വ്യാഴാഴ്ച കാലത്ത് 10 മണിക്ക് കോഴിക്കോട് കലകേറ്റിന് മുമ്പിൽ നടക്കുന്ന ധർണയിൽ മുഴുവൻ യുഡിഎഫ് നേതാക്കളും പങ്കെടുക്കും യു ഡി എഫിന്റെ നിയമസഭാ മണ്ഡലം, പഞ്ചായത്ത്, ബൂത്ത് കമ്മറ്റികളുടെ ഭാരവാഹികളും ജനപ്രതിനിധികളും നിർബന്ധമായും ഉണ്ടായിരിക്കും. യു ഡി എഫിലെ വിവിധ കക്ഷികളുടെ പോഷക ഘടകങ്ങളുടെ നേതാക്കൾ, ബാങ്ക് ഡയരക്ടർമാർ എന്നിവരും പങ്കെടുക്കുംകീഴ്ത്തട്ട് യുഡിഎഫ് കമ്മറ്റികൾ ഇതിന് വേണ്ട നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞുധർണ്ണ വിജയിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു