News Courtsey : www.mnews.online
City news made simple
കൊടുവള്ളി: ഒരു റോഡ് റോളർ സ്വന്തമായുള്ള ഓഫീസുകളിൽ ഒന്നായിരുന്നു കൊടുവള്ളി പി.ഡബ്ളിയു ഓഫീസും എന്നാൽ ജീവനക്കാരുടെ കടുത്ത അനാസ്ഥയും ശ്രദ്ധ കുറവുമൂലം സർക്കാറിന് നഷ്ടമായത് ലക്ഷങ്ങൾ ആക്രികടക്കാർക്ക് പോലും വേണ്ടാത്ത നിലയിൽ ദേശീയ പാതയോരത്ത് പി.ഡബ്.ളി യു.
ഓഫീസിനരികിലായി നിറുത്തിയിട്ട നിലയിൽ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി.മാസങ്ങൾക്ക് മുമ്പ് പാതയോരത്ത് ഉടമസ്ഥനില്ലാത്ത വാഹനങ്ങൾ കണ്ടു കെട്ടി ലേലം ചെയ്യുമെന്ന് സ്റ്റിക്കർ പതിച്ച ജീവനക്കാർ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഈ വലിയ റോഡ് റോളർ മാറ്റിയിട്ട് പോരേ മറ്റ് വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കേണ്ടിയിരുന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു