കുന്ദമംഗലം: വാടകയുമായി ബന്ധപെട്ട് വ്യാപാരികൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി കുന്ദമംഗലം പഞ്ചായത്തിലെ കച്ചവടക്കാരുടെ കൂട്ടായ്മയായ വ്യാപാരി സംരക്ഷണ സമിതി രൂപീകരിച്ചു വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു ഒ.വേലായുധൻ അധ്യക്ഷത വഹിച്ചു എ.പി.ദേവദാസൻ, സി.എം ബൈജു, വി അശോകൻ തുടങ്ങിയവർ സംസാരിച്ചു വ്യാപാരി സംരക്ഷണ സമിതി ഭാരവാഹികളായി പി.എ.അക്ബർഷാ (ചെയർമാൻ )ആനന്ദൻ ഗുരിക്കൾ ( വൈ: ചെയർമാൻ) രാജൻ പാറപ്പുറത്ത് (കൺവീനർ) എൻ ഷൗക്കത്തലി (ജോ: കൺവീനർ) മുരളി ഒമേഗ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു