കുന്ദമംഗലം: വർഷങ്ങൾ പഴയക്കമുള്ള കാരന്തൂർ മഹല്ല് ജുമാ മസ്ജിദ് കാലത്തിന് അനുസൃതമായി നവീകരണത്തിന് ഒരുങ്ങകയാണ് പള്ളിയിൽ പ്രാർത്ഥനക്ക് എത്തുന്നവർക്ക് ഇപ്പോൾ നിലവിലുള്ള ഹൗളും അനുബന്ധ സൗകര്യവും പോര എന്ന് ബോദ്ധ്യപെട്ടതിനാൽ ആണ് കമ്മറ്റി യോഗം ചേർന്ന് പ്രവൃത്തി ആരംഭിക്കാൻ തീരുമാനിച്ചത് 14ന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം വാവാട് കുഞ്ഞിക്കോയ മുസ്ല്യാർ പ്രാർത്ഥനയോടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നിർമ്മാണ പ്രവൃത്തിക്ക് തുടക്കം കുറിക്കും എൻ ബീരാൻ ഹാജി പ്രസിഡണ്ടും പി.കെ അബൂബക്കർ ജന സിക്രട്ടറിയും തടത്തിൽ മുഹമ്മദ് മാസ്റ്റർ ട്രഷററും ആയ കമ്മറ്റിയാണ് നിലവിൽ ഉള്ളത് കണിയാറക്കൽ മൊയ്തീൻകോയയാണ് നിർമ്മാണ കമ്മറ്റി കൺവീനർ