ദയാപുരം കിഡ്സ് ഫെസ്റ്റ്
ചാത്തമംഗലം: ദയാപുരം നഴ്‌സറി സ്കൂൾ വാർഷികാഘോഷം കിഡ്സ് ഫെസ്റ്റ് വിദ്യാർത്ഥികളുടെ വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി.
രാവിലെ 9:30 ന് കാംപസിലെ മരക്കാർ ഹാളിൽ ചേർന്ന ചടങ്ങിൽ ദയാപുരം വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം അഡ്മിനിസ്ട്രേറ്റർ കെ. കുഞ്ഞോയി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ഹെഡ് മിസ്ട്രസ്സ് പ്രിയ ജാനറ്റ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. നഴ്‌സറി സ്കൂളില്‍ ഈ വർഷം നടത്തിയ വിവിധ കലാ കായിക മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.
യൂ. കെ. ജി വിദ്യാർത്ഥി ലയാൻ അനീസ് സ്വാഗതം പറഞ്ഞു