കുന്ദമംഗലം: ശബരിമല സർക്കാർ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക, ബന്ധു നിയമനത്തിൽ കുടുങ്ങിയ കെ ടി ജലീൽ രാജിവെക്കുക, ഹവാല ബന്ധമുള്ള പി.ടി.എ റഹീമും -കാരാട്ട് റസാഖും MLA സ്ഥാനം രാജിവെക്കുക എന്നാവശ്യപെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പുതിയ ബസ്റ്റാന്റ് പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി.ഡി.സി.സി ജന: സിക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു ബാബു നെല്ലൂ ളി അധ്യക്ഷത വഹിച്ചു ഖാലിദ് കിളി മുണ്ട – വിനോദ് പടനിലം, ഒ.ഉസ്സയിൻ, കെ.എം കോയ, ഇടക്കനി അബ്ദുറഹിമാൻ, എം.ബാബുമോൻ, എം.പി.കേളുകുട്ടി, എ.കെ.ഷൗക്കത്തലി, സി.അബ്ദുൽ ഗഫൂർ, യു.സി.മൊയ്തീൻകോയ, കണിയാറക്കൽ മൊയ്തീൻകോയ, ഒ.സലീം, എൻ.എം യൂസുഫ്, ശൃംജിത്ത്, എം.വി.ബൈജു, ഷാജി പുൽക്കുന്നുമ്മൽ, ടി.കെ.സീനത്ത്, ഖമറുദ്ധീൻ എരഞ്ഞോളി തുടങ്ങിയവർ പ്രസംഗിച്ചു ഫോട്ടോ അടിക്കുറിപ്പ്: ശബരിമല വിഷയത്തിലെ സർക്കാർ ഇരട്ടത്താപ്പിനെതിരെ കുന്ദമംഗലത്ത് യു.ഡി.എഫ് നടത്തിയ സായാഹ്ന ധർണ്ണ ഡി.സി.സി ജനറൽ സിക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്യുന്നു