കുന്ദമംഗലം:
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റും, കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു. കുന്ദമംഗലത്തെ കച്ചവടക്കാരും അവരുടെ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെയും ജീവിത ശൈലീ രോഗനിർണ്ണയവും നിയന്ത്രണങ്ങളും എൻ എസ് ഡി പരിപാടിയുടെ ഭാഗമായാണ് കേമ്പ് സംഘടിപ്പിച്ചത്. മെഡിക്കൽ ഓഫീസർ പി.വി ചിത്ര ഉദ്ഘാടനം ചെയ്തു. കെ.വി.വി.എസ് യൂണിറ്റ് പ്രസിഡണ്ട്. കെ കെ ജൗഹർ അദ്ധ്യക്ഷം വഹിച്ചു.ജനറൽ സിക്രട്ടറി ടി.മുഹമ്മദ് മുസ്ഥഫ , ഹെൽത്ത് ഇൻസ്പെക്റ്റർ സുരേഷ് ബാബു .ടി സജിത്, പി.കെ ബാപ്പു ഹാജി, എം വിശ്വനാഥൻ നായർ , കെ പി സജി, കെ അസ്ലൻ കോയ, ടി .സജീവൻ, കെ.കെ മഹിത, കെ.പി അബ്ദുൽ നാസർ, സുനിൽകുമാർ കണ്ണോ റ എന്നിവർ പ്രസംഗിച്ചു.