കുന്ദമംഗലം:മലപ്പുറം മഅദിൻ അക്കാദമിയുടെ ഇരുപതാ വാർഷികാഘോഷം “വൈസനീയം ” ത്തിന്റെ ഭാഗമായി മഅദിൻ ചെയർമാൻ ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങളുടെ നേതൃത്തിൽ ആരംഭിച്ച സ്നേഹ യാത്രക്ക് കുന്ദമംഗലത്ത് ഉജ്ജ്വല സ്വീകരണം നൽകി. സുന്നി ജുമാ മസ്ജിദ് പരിസരത്ത് വെച്ച് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ് എഫ് പ്രവർത്തകർ യാത്രയെ സ്വീകരിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ പുതിയ ബസ് സ്റ്റാന്റ് പരിസരത്തേക്കാനയിച്ചു.സയ്യിദ് ഫസൽ ഹാഷിം സഖാഫി, ടി.പി.സൈനുദ്ധീൻ നിസാമി
എൻ.മുഹമ്മദ് അലി മാസ്റ്റർ
ശംസുദ്ധീൻ പെരുവയൽ
പി.ടി. സി മുഹമ്മദ് അലി മാസ്റ്റർ
സലാഹുദ്ധീൻ മുസ്‌ലിയാർ
ജമാൽ അരയങ്കോട്, എം.പി ആലി ഹാജി, സി.വി.മുഹമ്മദ് ഹാജി, എം.കെ ജൗഹർ അംജദി, കെ.ജബ്ബാർ, എം.പി മൂസ , എന്നിവർ പ്രസംഗിച്ചു.
