കുന്ദമംഗലം :ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ചൂലൂർ പ്രാഥമിക ആരോഗ്യകേ ന്ദ്രത്തിലേക്ക് മലയമ്മ യൂണിറ്റ് എസ്വൈഎസ് സാന്ത്വനം കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രിയിലേക്ക് ഫാനുകൾ നൽകി. ദിനംപ്രതി നൂറ് കണക്കിന് രോഗികളെത്തുന്ന ആശുപത്രിയിൽ ആഴ്ച്ചയിൽ രണ്ട് ദിവസം രോഗികൾക്ക് സൗജന്യ ലഘുഭക്ഷണ വിതരണവും ആരംഭിച്ചു. യാത്രാ സൗകര്യം വളരെ കുറവായ ഈ ഭാഗത്ത് ആശുപത്രിയിലെത്തുന്നവർ വിവിധ ആവിശ്യങ്ങൾക്ക് പുറത്ത് പോകാൻ ഏറെ പ്രയാസപ്പെടുന്നത് മനസ്സിലാക്കിയാണ് സാന്ത്യ നം കമ്മറ്റി ആശുപത്രിയിൽ കൂടുതൽ സൗകര്യമൊരുക്കാൻ തീരുമാനിച്ചത്. അസ്സയിൻ സ്വീറ്റ് വാലി ‘ അൻവർ കിഴിശ്ശേരി എന്നിവരാണ് സ്പോൺസർ ചെയ്തത് . സാന്ത്വനം ചെ യർമാൻ’ കുഞ്ഞായിൻ ഹാജി മലയമ്മ അധ്യക്ഷത വഹിച്ചു. ഡോ. സുനിൽ കുമാർ . എൻ കെ സി അബദുല്ല . ടി.കെ.സുധാ കരൻ ,മുഹമ്മദ് കാട്ടാപൊയിൽ , സലാം തെക്കെയിൽ , ബീ രാൻ കുട്ടി ആർ ഇ സി പ്രസംഗിച്ചു.
