കുന്ദമംഗലം : കുഷ്ഠരോഗം നിയന്ത്രണ യജ്ഞത്തിന്റെ ഭാഗമായി ഡിസംബർ 5 മുതൽ 18 വരേ കേരള സംസ്ഥാനത്തെ മുഴുവൻ വീടുകളും കയറി കുഷ്ഠരോഗ പരിശോധന നടത്തുകയാണ് .ലെപ്രസി കേസ് ഡിറ്റക്ഷൻ കമ്പെയ്ൻ എന്ന പേരിലുള്ള യജ്ഞം അശ്വമേധം എന്ന പേരിലാണ് അറിയപ്പെടുന്നത് .
ഒരു പുരുഷനും ഒരു സ്ത്രീയുമാണ് പരിശോധന സംഘത്തിൽ ഉണ്ടാവുക .
140 വളണ്ടിയർ മാർക്ക് പരിശീലനം പൂർത്തിയായി കഴിഞ്ഞു.
ഈ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനായി കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റസിസൻസിലേയും ഭാരവാഹികൾ , കുടുംബശ്രീ പ്രവർത്തകർ, ആശ പ്രവർത്തകർ ,ആരോഗ്യ സേന അംഗങ്ങൾ ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത ആരോഗ്യ ജനസഭ ആവേശകരമായി .
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി.കെ സൗദ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻറി ഗ് കമ്മറ്റി ചെയർമാൻ ടി.കെ.ഹിതേഷ് കുമാർ , പി. പവിത്രൻ ,
ഡോ :പ്രിയേന്ദു, രാജൻ പാറപ്പുറത്ത് എന്നിവർ സംസാരിച്ചു .ഹെൽത്ത് ഇൻസ്പെക്ടർ സി.പി സുരേഷ് ബാബു ക്ലാസെടുത്തു