കുന്ദമംഗലം:വർഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിച്ച യുവജന യാത്ര ഇന്നലെ പി.കെ.ഫിറോസിന്റെ ജന്മനാട്ടിൽ നിന്നും പ്രയാണം ആരംഭിക്കുമ്പോൾ പതിമംഗലം അങ്ങാടി ആയിരങ്ങളെ കൊണ്ട് അതിരാവിലെ തന്നെ നിറഞ്ഞ് കവിഞ്ഞിരുന്നു കലാലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ.സി.നൗഷാദിന്റെ പന്തീർ പാടത്തേ വസതിയിൽ ആയിരുന്നു സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്കും ജാഥാ ലീഡേർസിനും പ്രഭാത ഭക്ഷണം ഒരുക്കിയത് ജാഥ തുടങ്ങുന്നതിന് മുമ്പ് കൊടുവള്ളിയിലെ നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് പാലക്കുറ്റിയിലെ ഒരു ഷോപ്പ് ഉദ്ഘാടനം നിർവ്വഹിച്ച് ഉദ്ഘാടന വേദിയിലേക്ക് മുനവ്വറലി തങ്ങൾ എത്തുമ്പോൾ ജില്ലാ ലീഗ് സിക്രട്ടറി കെ.എ.ഖാദർ മാസ്റ്റർ കേന്ദ്ര-കേരള സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾ അക്കമിട്ട് പ്രവർത്തകരോട് വിശദീകരിക്കുന്നു സ്റ്റേജിലേക്ക് കയറിയ മുനവ്വറലിയെ യൂത്ത് ലീഗ് ദേശീയ കമ്മറ്റി അംഗം യൂസുഫ് പടനിലത്തിന്റെ പുത്രനും എൽ.കെ ജി വിദ്യാർത്ഥിയുമായ അബ്ദുള്ള യൂസുഫ് മുല്ലപ്പുമാല ചാർത്തി സ്വീകരിച്ച
എം.ബാബുമോൻ സ്വാഗതം പറഞ്ഞ് തുടങ്ങിയ ചടങ്ങിൽ കെ. മൂസ മൗലവി അധ്യക്ഷത വഹിച്ചു മുസ്ലീം ലീഗ് സംസ്ഥാന വൈ. പ്രസിഡണ്ട് എം.സി. മായിൻഹാജി ഉദ്ഘാടനം ചെയ്തു സി.മോയിൻകുട്ടി, എം.എ.റസാഖ് മാസ്റ്റർ, വി.എം ഉമ്മർ മാസ്റ്റർ, യു.സി.രാമൻ, യൂസുഫ് പടനിലം, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ.ഫിറോസ്, എം.എ.സമദ്, നജീബ് കാന്തപുരം, അഡ്വ: സുൽഫി, അബൂബക്കർ സലാം, ആശിഖ് ചെലവൂർ ,മുജീബ് കാടേരി, പി.ജി.മുഹമ്മദ്, ടി.എം.സി അബൂബക്കർ ,ഡോ : ത്വൽഹത്ത്, ഖാലിദ് കിളി മുണ്ട, എ.ടി.ബഷീർ ഹാജി, എൻ.പി.ഹംസ മാസ്റ്റർ, കെ.കെ.കോയ, കെ.പി.കോയ, എ.കെ.ഷൗക്കത്തലി, കെ.എം.എ.റഷീദ്, ഒ.എം.നൗഷാദ്, ഒ. ഉസ്സയിൻ, അരിയിൽ അലവി, പി. മമ്മിക്കോയ, കണിയാറക്കൽ, യു.സി.മൊയ്തീൻകോയ, സി.ഗഫൂർ, ഇ.കെ.ഹംസ ഹാജി, കെ.എം.അഹമ്മദ് കെ.മൊയ്തീൻ’,ജാഫർ സാദിഖ്, സലീംകുറ്റിക്കാട്ടൂർ, കുഞ്ഞിമരക്കാർ മലയമ്മ, നൗഷാദ് പുത്തൂർ മഠം, ഒസലീം, എൻ.എം യൂസുഫ്, സിദ്ധീഖ് തെക്കയിൽ, മുഹമ്മദ് അബ്ദുറഹിമാൻ, റസാഖ് പതിമംഗലം, അൽത്താഫ് പൈങ്ങോട്ട് പുറം, റിഷാദ് കുന്ദമംഗലം, എ.പി.ലത്തീഫ് ,ടി.കബീർ, അൻഫാസ് വി.കെ, അജാസ് പിലാശ്ശേരി തുടങ്ങിയവർ പങ്കെടുത്തു പതിമംഗലത്തെ പരിപാടിതുടക്കം മുതൽ അവസാനം വരെ വിജയിപ്പിക്കുന്നതിനായി തോട്ടത്തിൽ ഷെമീർ, ഇസ്മായിൽ, വി.പി.സലീം, ചാലിൽ നാസർ, പി.പി.യൂസുഫ് നേതൃത്വം നൽകി ജാഥക്ക് ആമ്പ്രമ്മൽ കോളനി റോഡ് ജംഗ്ഷനിലും മുറിയനാലിലും കോൺഗ്രസ് പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചു.നൗഷാദ് കൈയിൽ സുബ്രമഹ്ണ്യൻ കോണിക്കൽ നേതൃത്വം നൽകിചുലാം വയൽ ടൗണിൽ പ്രവേശിച്ച ജാഥയെ ഒകെ.ഷൗക്കത്തലിയും, എ.പി.അശ്റഫ് ,എ.പി.ലെത്തീഫ് ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു മുറിയനാലിൽ ദീവാർ ഉസ്സയിൻഹാജി, പി.പി.ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു ടി. കബീർ, മിറാഷ് ,നിസാർ, മുനീർ നേതൃത്വം നൽകി പന്തീർപാടത്ത് റോഡിൽ പച്ച പര വധാനി വിരിച്ചും മുത്തുക്കുടയേന്തിയും ബലൂൺ പറപ്പിച്ചും ഇളനീർ നൽകി ഷാൾ അണിയിച്ച് വരവേറ്റു സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻ ജനക്കൂട്ടം റോഡിന് ഇരുവശം ജാഥയെ അഭിവാദ്യം അർപ്പിക്കാൻ കാത്തിരിക്കുന്നതും കാണാമായിരുന്നു മുസ്ലീം ലീഗ് നേതാക്കളായ ഖാലിദ് കിളി മുണ്ട, യു.സി.രാമൻ, ഒ.ഉസ്സയിൻ, സി.പി.മുഹമ്മദ്, കെ.കെ.മുഹമ്മദ്, കെ.കെ.സി.മുഹമ്മദ്, എം.പി.മജീദ് നേതൃത്വം നൽകി. ജാഥാ അംഗങ്ങൾക്ക് സംഭാരം പാക്കറ്റുകൾ വിതരണം ചെയ്തു കുന്ദമംഗലം ടൗണിൽ അതിരാവിലെ തുടങ്ങിയ ഡോൾ ടീം മണിക്കൂറുകൾ ജാഥയെ കാത്തിരുന്ന നാട്ടുകാർക്ക് സമയം പോയതറിഞ്ഞില്ല മുസ്ലീം ലീഗ് നേതാക്കളായ അരിയിൽ മൊയ്തീൻ ഹാജി, എം സദക്കത്തുള്ള, എം.കെ.സഫീർ, എം.വി.ബൈജു, ഐ.മുഹമ്മദ്, എസ് എൻ ടി മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു കെ.എം.സി.സി നേതാക്കളായ അശ്റഫ് പുൽപറമ്പിൽ സാക്കിർ പുറ്റാട്ട് ആവശ്യമായ നിർദേശങ്ങൾ നൽകി അനുഗമിച്ചു വനിതാ ലീഗ് പ്രവർത്തകർ പച്ചവേഷവിതാനത്തോടെ അഭിവാദ്യമർപ്പിച്ചു
ടി.കെ.സീനത്ത്, യു.സി.ബുഷ്റ, പി.ഖൗലത്ത് നേതൃത്വം നൽകി കാരന്തൂരിൽ എത്തിയ യുവജന യാത്രയെ മുസ്ലീം ലീഗ് നേതാക്കളായ പി.ഹസ്സൻ ഹാജി, സി.അബ്ദുൽ ഗഫൂർ, വി.കെ.ബഷീർ മാസ്റ്റർ, എം.ടി.അബൂബക്കർ, പി ടി ഹാജി, വി.കെ.കുഞ്ഞാലി ഹാജി, മാട്ടുമ്മൽ ഹുസ്സയിൻഹാജി, തടത്തിൽ മുഹമ്മദ് മാസ്റ്റർ, എം.ടി.എം കോയ, എം.ടി.സലീം എന്നിവരുടെ നേതൃത്വത്തിൽ ജാഥയെ സ്വീകരിച്ചു എല്ലാർക്കും ജൂസും വിതരണം ചെയ്തു