കുന്ദമംഗലം: സുഹൃത്തുക്കളെയും ബന്ധുക്കളെയും എന്തിനെറെപോലീസിനേയും നാട്ടുകാരേയും കഴിഞ്ഞ രണ്ടു ദിവസം മുൾമുനയിൽ നിറുത്തിയ കാണാതായ പന്തീര്‍പാടം സ്വദേശിയായ യുവാവ് തിരിച്ചെത്തി. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്ന് പത്ര വിതരണത്തിന് പോയ പന്തീര്‍പാടം കാരകുന്നുമ്മല്‍ മാധവന്‍റെ മകന്‍ ലിനീഷ് ബാബു (38) നെയാണ് കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് കുന്ദമംഗലം പോലീസ് ഇയാളുടെ മൊബൈല്‍ ലൊക്കേഷന്‍ വെച്ച് എവിടെയാണുള്ളതെന്ന് കണ്ടത്താന്‍ ശ്രമിച്ചുവെങ്കിലും കാരന്തൂര്‍ മസ്ജിദിന് സമീപമുള്ള ടവറില്‍ നിന്നാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് സൂചന ലഭിച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസം നാട്ടുകാരും പോലീസും ഈ ടവറിന് സമീപമുള്ള വീടുകളിലും ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലും പരിശോധന നടത്തി വരികയായിരുന്നു. . ഇന്ന് വൈകുന്നേരം ആറരയോടെയാണ് ഇയാള്‍ കാസര്‍ഗോഡ് ഉണ്ടെന്ന് ബന്ധുക്കളെ വിവരമറിയിച്ചത്. രാത്രി പത്ത് മണിയോടെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയ ഇയാളെ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പണമിടപടുമായി ബന്ധപ്പെട്ട് കാസര്‍കോഡ് പോയതാനെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നാളെ രാവിലെ പതിനൊന്ന് മണിക്ക് സ്റ്റേഷനില്‍ ഹാജറാവമെന്ന ഉറപ്പില്‍ ലിനീഷിനെ സഹോദരനൊപ്പം വിട്ടയച്ചു.