കുന്ദമംഗലം: ദേശീയപാതയോരത്തെ മിക്കയിടങ്ങളിലും ജപ്പാൻ കുടിവെള്ളത്തിന്റെ വിതരണ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്ന കാഴ്ചയാണ് കാരന്തൂർ ഓവുങ്ങരയിലെ പൈപ്പ് പൊട്ടി വെള്ളം ശക്തമായി പമ്പ് ചെയ്യുന്നത് മൂലം ഇതു വഴിയുള്ള ഗതാഗതവും തടസ്ത പെട്ട് കിടക്കുകയാണ് നേരത്തെ സമാന രീതിയിൽ കുന്ദമംഗലം യു.പി.സ്ക്കൂളിന് മുമ്പിലും പൊട്ടി വെള്ളം ഒഴികിയിരുന്നു ജപ്പാൻ കുടിവെള്ള ലൈൻ വലിക്കുന്നതിനായി റോഡ് വെട്ടി പൊളിച്ചത് അടച്ചിരുന്നെങ്കിലും വീണ്ടും പൊട്ടിപൊളിഞ്ഞ് റോഡിൽ ഗർത്തം രൂപപെട്ടത് കാണാം. പഴയ ബസ്റ്റാന്റിന്റെ മുമ്പിലും ഓവുങ്ങര ഇറക്കത്തിൽ മാനസങ്ങളായി വെള്ളം പാഴാകി പോകുന്നുണ്ട് കാര്യങ്ങൾ പി.ഡബ്ളിയു ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുന്നത് തുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് നാട്ടുകാർ പറഞ്ഞു
