കുന്ദമംഗലം: അതിരാവിലെ തന്നെ ഉമ്മ വിളിച്ചുണർത്ഥി സുബ്ഹി നമസ്കാരം നിർവ്വഹിപ്പിച്ച്ഉമ്മ തരുന്ന കട്ടൻ ചായയും എനിക്കായി ബാപ്പ കൊണ്ട് വന്ന അപ്പത്തിന്റെ കഷ്ണവും കഴിച്ച് ഓടുകയാണ് മദ്രസയിലേക്ക് പതിവ് അവിടെയെത്തുമ്പോഴത്തേക്കും ഉസ്താത് നേരം വൈകിയതിന് പുറത്ത് നിർത്തലും — ആലോചിക്കാൻ വയ്യ എന്നാലും നബിദിന മാസം വന്നാൽ ഉസ്താദ് നിയമത്തിൽ അൽപ്പം അയവ് വരുത്തും എന്തിനാണന്നോപ്രസംഗം പഠിക്കാനും നബിയെ കുറിച്ചുള്ള മനോഹരമായ പാട്ട് പാടാനും ദഫ് പഠിക്കാനും മറ്റുമായി തീർന്നില്ല ഇതിനിടെ പുതിയ കുട്ടികളുമായി ഉപ്പമാരെത്തും ചായയും ബിസ്ക്കറ്റും തേങ്ങാപൂളും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ നബിദിന പരിപാടിയിൽ പങ്കെടുത്താൽ ഇന്നത്തെ പോലെ സമ്മാനം തരാനും ക്യാഷ് അവാർഡ് തരാനും എന്തിനെറെ ഇതുപോലെ നല്ല സൗണ്ട് ഉള്ള സെറ്റ് പോലും ഉണ്ടായിരുന്നില്ല റോഡ് രണ്ട്സൈഡും ഈന്ത് മരത്തിന്‍റെ ഓലകൊണ്ട് ചമയിക്കുമായിരുന്നു: ഇനിയും ഒരുപാട് അയവിറക്കാനും പറയാനും ഉണ്ട് ഇന്ന് മഗ് രിബ് നമസ്കാരത്തിന് ശേഷം കാരന്തുർ ചിശ്തിയ മദ്രസയിൽ നിങ്ങൾ ഉണ്ടാവില്ലേ ഉണ്ടാവണം