കൊടുവള്ളി:1/4/2004 ന് ശേഷം രജിസ്റ്റർ ചെയ്തതും ബഹു: കേരള ഹൈകോടതി ഇടക്കല ഉത്തരവിന്റെ അടിസ്ഥാനത്തിൽ 15 വർഷത്തെ ഒറ്റത്തവണ നികുതിക്കു പകരം 5 വർഷത്തെ നികുതി അടച്ചവർക്കും ബഹുഹൈകോടതിയുടെ അന്തിമ വിധിക്ക് അനുസൃതമായി ബാക്കി 10 വർഷത്തെ നികുതി അടയ്ക്കുന്നതിന് സർക്കാർ നേരത്തെ തവണ വ്യവസ്ഥ അനുവദിച്ചിരുന്നു ഈ സൗകര്യം ഉപയോഗപ്പെടുത്താത്തവർക്കായി വീണ്ടും സർക്കാർ തവണ വ്യവസ്ഥ അനുവദിച്ച് ഉത്തരവായിരിക്കുന്നു ആയതിൻ പ്രകാരം ബാക്കി 10 വർഷത്തെ നികുതിയും 30.11.2018 വരെയുള്ള അധിക നികുതിയും പലിശയും ഉൾപ്പെടെയുള്ള തുക 3 ഗഡുക്കളായി വിഭജിച്ച് ആദ്യ ഗഡു 2018 നവംമ്പർ 30നകവും രണ്ടാം ഗഡു 2019 ജനുവരി 30 നകവും മൂന്നാം ഗഡു 2019 മാർച്ച് 30നകവും അടയ്ക്കേണ്ടതാണ് പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപെടുത്തണമെന്ന് കൊടുവള്ളി ജോ: ആർ.ടി.ഒ എസ് മനോജ് അറിയിച്ചു