കുന്ദമംഗലം: പദ്ധതികൾ സമയബന്ധിതമായി തീർക്കുന്ന പഞ്ചായത്തുകളിൽ കുന്ദമംഗലം മുന്നിലെന്ന് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് രമ്യ ഹരിദാസ് പറഞ്ഞു സമഗ്ര വികസനം ലക്ഷ്യമിട്ട് കുന്ദമംഗലം പഞ്ചായത്ത് നടപ്പിലാക്കുന്ന 2018-19 വാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനുള്ള വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമ്യ. വ്യത്യസ്ത അഭിപ്രായവും വ്യത്യസ്ത സംഘടനയി ലാണങ്കിലും വികസന കാര്യത്തിൽ ഒറ്റകെട്ടായി മുമ്പോട്ട് പോകണമെന്ന രമ്യ പറഞ്ഞു ബ്ലോക്ക് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സെമിനാറിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ ചെയര്‍ പേഴ്സണ്‍ ആസിഫ റഷീദ് കരട് പദ്ധതി അവതരിപ്പിച്ചു. ക്ഷേമ കാര്യ ചെയര്‍മാന്‍ ടികെ ഹിതേഷ് കുമാര്‍, ആരോഗ്യ വിദ്യഭ്യാസ ചെയര്‍ പേഴ്സണ്‍ ടികെ സൗദ, ജില്ല പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയര്‍ പേഴ്സണ്‍ ത്രിപുരി പൂളോറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മായ യുസി ബഷറ, സുഷമ, പഞ്ചായത്ത് മെമ്പര്‍മാരായ എം.വി ബൈജു, പി പവിത്രന്‍, മുൻ പഞ്ചായത്ത് പ്രസിഡണ്ട്ഖാലിദ് കിളിമുണ്ട, ബാബു നെല്ലൂളി, വി അനില്‍കുമാര്‍, ടിവി വിനീത് കുമാര്‍, ഒ ഉസ്സൈന്‍, തളത്തില്‍ ചക്രായുധന്‍, രാജന്‍ മാമ്പറ്റചാലില്‍, എ ഹരിദാസന്‍, പഞ്ചായത്ത് സെക്രട്ടറി ആബിദ, ജൂനിയര്‍ സൂപ്രണ്ട് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെപി കോയ സ്വാഗതം പറഞ്ഞു.