Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

കുന്ദമംഗലം ഉപജില്ല സ്കൂൾ കലോത്സവം 9ന് തുടങ്ങും.

admin, November 5, 2026November 5, 2026

ഹബീബ് കാരന്തൂർ

കുന്ദമംഗലം: അറുപത്തി അഞ്ചാമത്
കുന്ദമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 09,10,11 തീയ്യതികളിൽ പറമ്പിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ഒമ്പതാം തീയതി
തിങ്കളാഴ്ച രാവിലെ 10.20 ന് വിദ്യാ ബാലകൃഷ്ണൻ എം എൽ എ കലോത്സവം
ഉദ്ഘാടനം ചെയ്യും. സിനി ആർട്ടിസ്റ്റ് കാശിനാഥ് സനീഷ് മുഖ്യാതിഥിയാകും.
സ്വാഗതസംഘം ചെയർമാനും കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. നൂറുദ്ദീൻ ചെറുവറ്റ അധ്യക്ഷത വഹിക്കും.
കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ രാജീവ് ആമുഖ ഭാഷണം നടത്തും.

ഉപജില്ല
കലോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്ത കാരന്തൂർ മർകസ് ഗേൾസ് എച്ച് എസ് അധ്യാപിക കെ പ്രീത, സ്വാഗതഗാനം രചിച്ച റസാഖ് മാസ്റ്റർ മലയമ്മ, സുവനീർ തയ്യാറാക്കിയ
കുന്ദമംഗലം
എ എം എൽ പി സ്കൂളിലെ മുജീബ് മാസ്റ്റർ എന്നിവർക്ക് കുന്ദമംഗലം ബ്ലോക്ക് പ്രസിഡണ്ട് ഫസീല സി കെ ഉപഹാര സമർപ്പണം നടത്തും.
പറമ്പിൽ ജിഎച്ച്എസ്എസ് പ്രിൻസിപ്പാൾ ഡോ. സിന്ധു എൻ വി,
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സംജിത് സി.വി, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സൻ കുന്നത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷ ഫിദ, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന അഭിലാഷ്, ശോന സുധീഷ്, ചേവായൂർ എസ് എച്ച് ഒ ടി. പി. ദിനേശ്, ബി.പി.സി കുന്ദമംഗലം മുഹമ്മദ് അബ്ദുൽ ഹക്കീം ടി.ടി,
പറമ്പിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രമീള എ പി, എം എ എം യു പി എസ് പറമ്പിൽ കടവ് ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി രജീഷ് കുമാർ, പറമ്പിൽ എ എൽ പി എസ് ഹെഡ്മിസ്ട്രസ് നിഷി ഒ വി, എ യു പി എസ് മാക്കൂട്ടം ഹെഡ്മാസ്റ്റർ അബ്ദുൽ ജലീൽ, പറമ്പിൽ ജിഎച്ച്എസ്എസ് പിടിഎ പ്രസിഡണ്ട്
അബ്ദുൽ ശരീഫ് വി കെ,
എം എ എം യു പി എസ് പറമ്പിൽ കടവ് പിടിഎ പ്രസിഡണ്ട് പി പ്രമോദ്, എ എൽ പി എസ് പറമ്പിൽ കടവ് പിടിഎ പ്രസിഡണ്ട്
ലെനീഷ് സി എന്നിവർ പ്രസംഗിക്കും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം ബുധനാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തോടെ സമാപിക്കും.
എം. കെ. രാഘവൻ എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വിഷ്ണുപ്രിയ അധ്യക്ഷത വഹിക്കും.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. നവാസ് മുഖ്യാതിഥിയാകും.
എച്ച്.എം ഫോറം സെക്രട്ടറി ബഷീർ. കെ ,
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗദ ഹസൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിജു മലയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുഷ, താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അരുൺ. ബി (KAS), ഡയറ്റ് ലക്ചറർ ഡോ. പ്രബീഷ് എം., മാവൂർ ബി.ആർ.സി ബി.പി.സി കെ. എം. എ. റഷീദ്, സ്വാഗതസംഘം വൈസ് ചെയർമാനും എം.എ.എം യു.പി.എസ് പറമ്പിൽ, എ.എം.എൽ.പി.എസ് പറമ്പിൽ മാനേജരുമായ പി. എം. അബ്ദുറഹിമാൻ എന്നിവർ സംബന്ധിക്കും.

കലോത്സവത്തിൽ 274 ഇനങ്ങളിലായി ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നുമായി 2940 പ്രതിഭകൾ മാറ്റുരക്കും.
ജനറൽ വിഭാഗത്തിലെ മത്സരങ്ങളോടൊപ്പം
അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം
എന്നിവ നടക്കും.
നാല് സ്കൂളുകളിലും മറ്റുമായി എട്ടു വേദികളിലാണ് മത്സരം നടക്കുക. ഉപജില്ലാതലത്തിലെ
സ്റ്റേജ് ഇതര മത്സരങ്ങൾ
മാക്കൂട്ടം എ എം യു പി സ്കൂളിൽ
കഴിഞ്ഞദിവസം നടന്നു.

കലോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നതെന്ന് സംഘാടകർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജീവ് കെ, എച്ച്.എം ഫോറം കൺവീനർ ബഷീർ മാസ്റ്റർ, മീഡിയ ആൻറ് പബ്ലിസിറ്റി കൺവീനർ മുജീബ് കക്കാട്, പി. സി. അബ്ദുൽ റഹീം സംബന്ധിച്ചു.

നാട്ടു വാർത്ത

Post navigation

Previous post
Next post

Terms and Conditions

©2026 M News | WordPress Theme by SuperbThemes