മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചാരണം ;കുന്ദമംഗലത്ത് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി സൗജന്യ ചായ സൽക്കാരം നടത്തി admin, November 6, 2026 കുന്ദമംഗലം : മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കുന്ദമംഗലത്ത്സൗജന്യ ചായ സൽക്കാരം നടത്തി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി.പരിപാടി മുസ്ലിംലീഗ് പഞ്ചായത്ത് ജനറൽ സെക്രെട്ടറി ഒ.സലീം ഉദ്‌ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ജി കെ ഉബൈദ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അൻഫാസ് കാരന്തൂർ സ്വാഗതം പറഞ്ഞു.എം.ബാബുമോൻ,കെ.കെ ഷമീൽ,എം.വി ബൈജു,അരിയിൽ അലവി,എ. പി അഷ്‌റഫ്,ഐ.മുഹമ്മദ് കോയ,നിസാർ കുന്നമംഗലം,താജു,സാബിത് കാരന്തൂർ ,റാഷിദ് പിലശ്ശേരി, റാഷിദ് പടനിലം,സുഫിയാൻ,അമീൻ കുന്നമംഗലം,ഷമീർ മുറിയാനാൽ,ഷാദിൽ,അഷ്‌റഫ് അച്ചായി.സംസാരിച്ചു നാട്ടു വാർത്ത