Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

ജമാഅത്തെ ഇസ്ലാമിഹിന്ദ് കോഴിക്കോട്മെഡിക്കൽകോളേജിലെസന്നദ്ധപ്രവർത്തകരെആദരിച്ചു

admin, November 3, 2026

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മെഡിക്കൽ കോളജ് ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവനമനുഷ്ടി ക്കുന്ന സന്നദ്ധപ്രവർത്തകരെ ആദരിച്ചു. കനിവ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഏരിയാ പ്രസിഡന്റ് ഷരീഫ് കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു . ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വളരെ ആശ്വാസകരമാണ് വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ. സ്വന്തം ജീവൻ പോലും പരിഗണിക്കാതെ നിസ്വാർഥ സേവനം ചെയ്യുന്ന വളണ്ടിയർമാരെ പ്രോത്‌സാഹിപ്പിക്കുകയാണ് സമൂഹം ചെയ്യേണ്ടത്. സാഹചര്യങ്ങൾ ദുരുപയോഗം ചെയ്യുന്ന വരുണ്ടെങ്കിൽ അവരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് പകരം സന്നദ്ധ പ്രവർത്തകരെ മൊത്തത്തിൽ അപകീർത്തിപ്പെടുത്തുന്ന റിപ്പോർട്ടുകൾ വരുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു .
ഹൽഖാ നാസിം അഡ്വ.സുൽഫിക്കർ അധ്യക്ഷത വഹിച്ചു.
അബ്‌ദുസ്സമദ് മാനേജർ CH സെൻ്റർ,
ഡോ.അബ്‌ദു റഹ്‌മാൻ,
ബാബു സൽമാൻ, ഹംദാൻ കോവൂർ, എന്നിവർ സംസാരിച്ചു.
ആശുപത്രിയിൽ മാതൃകാ സേവന പ്രവർത്തനം നടത്തിയ വളണ്ടിയർമാരായ സലീം കാരന്തൂർ (സി.എച്ച് സെന്റർ), ഇർഷാദ് നരിക്കുനി (ഐ എസ് എം) ഷാജി ഒളവണ്ണ (സഹായി) എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.

നാട്ടു വാർത്ത

Post navigation

Previous post
Next post

Terms and Conditions

©2026 M News | WordPress Theme by SuperbThemes