ചാത്തമംഗലം എം.ഇ.എസ് കോളേജിൽ ബിരുദദാന സംഗമം സംഘടിപ്പിച്ചു admin, November 2, 2026 കളൻതോട് : ചാത്തമംഗലം എം.ഇ എസ് കോളജ് ഓഫ് ആർട്സ് ആൻ്റ് സയൻസസ് ബിരുദ ദാന ചടങ്ങ് ലൂമിയ -26 എന്ന പേരിൽ സംഘടിപ്പിച്ചു. സംസ്ഥാന പൊതു വിദ്യാഭ്യാസമന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രൊഫഷണൽ രംഗത്തും സാമൂഹിക രംഗത്തും നന്മയിലധിഷ്ഠിതമായ ഉന്നത നിലവാരം പുലർത്താൻ ബിരുദധാരികൾക്ക് സാധിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു.കോളജ് മാനേജ്മെൻ്റ് ചെയർമാൻ സി.ടി സക്കീർ ഹുസൈൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള സെൻട്രൽ യൂണിവേഴ്‌സിറ്റി സ്‌കിൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ . എം.എൻ മുഹമ്മദ് ഉണ്ണി ബിരുദദാന സന്ദേശം നൽകി.വിദ്യാഭ്യാസം കൊണ്ട് പ്രകാശം പരത്തുന്ന മനുഷ്യരായി മാറാൻ സാധിക്കണം എന്നദ്ദേഹം പറഞ്ഞു .പ്രിൻസിപ്പൽ ഡോ . എസ് ഷെഫീക്ബിരുദദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സംസ്ഥാന സെക്രട്ടറി വി.പി. അബ്ദുറഹിമാൻ, ജില്ലാ പ്രസിഡന്റ് കെ.വി സലീം, മാനേജിംഗ് കമ്മിറ്റി ട്രഷറർ എ.ടി.എം. അഷറഫ്, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ആർ.കെ. ശാഫി, പി.ടി.എ വൈസ് പ്രസിഡണ്ട് മുഹമ്മദ് പുളിക്കൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാനേജ്മെൻ്റ് സെക്രട്ടറി പി.പി അബ്ദുള്ള കുട്ടി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ഡോണ ഷാജു നന്ദിയും ആശംസിച്ചു.പി എച്ച് ഡി ബിരുദം കരസ്ഥമാക്കിയ പ്രിൻസിപ്പൽ ഡോ. ഷഫീക്ക് ആലത്തൂർ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഡോ.ഷാഫി പുൽപ്പാറ എന്നിവരെ ആദരിച്ചു. ബിരുദം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.വിശിഷ്ടാതിഥികളായി കെ. എം ഡി മുഹമ്മദ്, കെ.കെ. ഹംസ, എം.പി.സി നാസർ, ടി.കെ അത്തിയത്ത്, സി.കെ ജലീൽ, ഷമീം പക്സാൻ , പി . എ അബ്ദുറഹ്‌മാൻ സ്റ്റാഫ് സെക്രട്ടറി എം മൃദുല, അഫ്സൽ എന്നിവർ സംബന്ധിച്ചു നാട്ടു വാർത്ത