കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026വർണ്ണാഭമായ തുടക്കം admin, November 1, 2026 കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 ന് കാരന്തൂരിൽ നിന്നും തുടങ്ങിയ കൂട്ടയോട്ടത്തോടെ വർണ്ണാഭമായ തുടക്കം കുറിച്ചു. കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ഫസീല ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്ത് അധ്യക്ഷതവഹിച്ചു.പഞ്ചായത്ത് തലത്തിൽ നിന്ന് ബ്ലോക്ക് തലത്തിലേക്ക് യോഗ്യത നേടുന്ന കലാ കായികതാരങ്ങൾക്ക് ആവശ്യമായ ചെലവുകളും ജേഴ്സിയും നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. കെ ഹിതേഷ് കുമാർ,ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം. ബാബു മോൻ, മെമ്പർമാരായ ഷൈജ വളപ്പിൽ, കെ പി അബ്ബാസ്, അയിഷാബി,ദിനേശ് മാമ്പ്ര, പ്രീത മോഹൻ,മിന്നത്ത്, എ. പി അഷ്‌റഫ്, പ്രീതി യു. സി,സംസാദ നജീബ്,റീന,ജിഷ പുളിയ ത്താലിൽ,നിഖിൽ,ജിഷ, ബിജു പൂതക്കണ്ടി, അനിത ഏറങ്ങാട്,ഒ ഹുസൈൻ, അരിയിൽ മൊയ്‌ദീൻ ഹാജി, ബാബു നെല്ലുളി,അരിയിൽഅലവി, ടി പി സുരേഷ് വൈസ് പ്രസിഡന്റ് ഷംസിറ ഷമീർ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീബ പുൽകുസുമ്മൽ നന്ദിയും പറഞ്ഞു. നാട്ടു വാർത്ത