കുന്ദമംഗലം :നിർധനരായ വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപരിപഠനത്തിന് കൈത്താങ്ങും മാർഗ്ഗനിർദ്ദേശവും നൽകുന്നതിന് രൂപീകരിച്ച ‘സീഡ്സ്’ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് കുന്ദമംഗലത്ത് പ്രവർത്തനം തുടങ്ങി.’.
പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു ഉയർത്തി കൊണ്ടുവരിക, മത്സര പരീക്ഷകളില്‍ ആവശ്യമായ മാനസിക- സാമ്പത്തിക പിന്തുണ നൽകുക തുടങ്ങിയ കാര്യങ്ങളാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
ട്രസ്റ്റിന്റെ ഉദ്ഘാടനം അഡ്വ. പിടിഎ റഹീം എംഎൽഎ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ അബ്ദുൽ ഗഫൂർ അധ്യക്ഷനായി. കാലിക്കറ്റ് എൻ.ഐ.ടി പ്രൊഫ. അബ്ദുൽ നസീർ മുഖ്യപ്രഭാഷണം നടത്തി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഫസീല ട്രസ്റ്റിന്റെ വെബ്സൈറ്റ് ലോഞ്ചിംഗ് നടത്തി.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി. അനിൽകുമാർ, എം ബാബുമോൻ എന്നിവർ ആശംസ അർപ്പിച്ചു പി.
പി കെ ബാപ്പു ഹാജി, കെ.പി. വസന്തരാജ്, തിരുപ്പതി ഐഐടി ജൂനിയർ സൂപ്രണ്ട് അദീം യൂസഫ്, യൂസുഫ് മാസ്റ്റർ, റഷീദ് കെ സി, മുഹമ്മദ് സലീം, കെ.ടി ബഷീർ തുടങ്ങിയവർ സംസാരിച്ചു. അസ്സയിൻ പന്തീർപാടം സംഗൃഹ പ്രഭാഷണം നടത്തി.
ട്രസ്റ്റ് കൺവീനർ സുബൈർ കുന്ദമംഗലം സ്വാഗതവും എ. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
മിന്‍ഹ നസ്റിൻ പ്രാർത്ഥന ഗീതം ആലപിച്ചു.