കുന്ദമംഗലം : ഗ്രാമപഞ്ചായത്തിലെ ആദ്യ രണ്ട് വർഷം കോൺഗ്രസും പിന്നീട് 3 വർഷം മുസ്ലീംലീഗിനും ലഭിക്കും. ആകെയുള്ള 24 സീറ്റിൽ കോൺഗ്രസ് 8 ഉം മുസ്ലീം ലീഗ്8 ഉം സീറ്റിലുമാണ് വിജയിച്ചത് . സി. പി.എം 6 ബിജെപി 2 എന്നനിലയിലാണ് പ്രാതിനിധ്യം UDFലെ കോൺഗ്രസും മുസ്ലിം ലീഗും ആദ്യടേമിനായി അവകാശവാദമുന്നയിച്ച തോടെ വിഷയം ജില്ലാ UDF കമ്മറ്റിക്ക് വിടുകയും ഇരു വിഭാഗവുമായി ജില്ലാ നേതൃത്വം ചർച്ച നടത്തുകയും പ്രശ്ന പരിഹാര ത്തിനായി നിർദേശിക്കുകയായിരുന്നു കോൺഗ്രസിന് ലഭിക്കുന്ന ആദ്യ രണ്ട് വർഷം ചെത്തുകടവ് ഡിവിഷനിൽ നിന്നും തിരഞ്ഞടുക്കപെട്ട സി. വി സംജിത്തിനും തുടർന്നുള്ള മൂന്നു വർഷം മുസ്ലിം ലീഗിലെ വാർഡ് 24 പന്തീർപാടത്ത് നിന്നും തിരഞ്ഞുക്ക പെട്ട എം.ബാബുമോന് നൽകാനും ആണ് ധാർണയായത്. വൈസ് പ്രസിഡണ്ട് പദവി മുസ്ലീം ലീഗിലെ ഷംസീറ ഷെമീറിന് ( വാർഡ് 3 പിലാശേരി ) നൽകാനും തീരുമാനിച്ചു.