കോഴിക്കോട്: തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. ബാംഗ്ലൂരിലെ ഐഫോൺ മാനുഫാക്ചറിങ് യൂണിറ്റിൽ മാത്രം 2600 ൽ പരം വനിതകൾക്കുള്ള തൊഴിലവസരങ്ങൾ ഉൾപ്പെടെ 10,000 ത്തോളം തൊഴിലവസരങ്ങളാണ് 25 ൽ പരം സ്ഥാപനങ്ങളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെത്തുകടവ് എസ്.എൻ.ഇ.എസ് ഇംസാർ ബിസിനസ്സ് സ്കൂളും എസ്. എൻ. ഇ.എസ് കോളേജ് ഓഫ് ആർട്സ് കോമേഴ്സ് ആൻഡ് മാനേജ്മെൻ്റും എംപ്ലോയർ ലൈവ് ജോബ് പോർട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽമേള 2025 ഡിസംബർ 20ന് ചെത്തുകടവ് എസ്.എൻ.ഇ. എസ് കോളേജിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
ഐഫോൺ മാന്യുഫാക്ച്ചറിങ് യൂണിറ്റ്, ഇലക്ട്രോണിക്സ് മാന്യുഫാക്ച്ചറിങ് യൂണിറ്റ്,വെഹിക്കിൾ മാന്യുഫാക്ച്ചറിംഗ് യൂണിറ്റ്, ഐ.ഡി.എഫ്.സി. ബാങ്ക് , മുതൽ
യു.എ.ഇ, കുവൈറ്റ്, ഖത്തർ, ഒമാൻ
രാജ്യങ്ങളിലെ പ്രശസ്ത ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് മുതൽ , അജിഫ്ഫാൻ നട്ട്സ്, സായി സർവ്വീസ്, എ.ഐ.ടി. എം. എസ്. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ, തുടങ്ങി ചെറുതും വലുതുമായ വിവിധ സ്ഥാപനങ്ങളിലേക്കാണ്. റിക്രൂട്ട്മെൻ്റ് നടക്കുന്നത്.
ഹൈസ്കൂൾ , മുതൽ ബിരുദം,ഡിപ്ലോമ,ഐ.ടി.ഐ,ബി.ടെക്, എം.ബി.എ, തുടങ്ങിയ 30 വയസ്സിൽ താഴെ ഏത് യോഗ്യതയുള്ള തൊഴിൽ അന്വേഷകർക്കും സൗജന്യമായി പങ്കെടുക്കാം . തൊഴിൽ പരിചയമില്ലാത്തവർക്ക് മുൻഗണന. ഇന്റർവ്യൂ ഈ വരുന്ന ശനിയാഴ്ച രാവിലെ 9 മണി മുതൽ 3 മണി വരെ, തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ മുപ്പതിനകം തന്നെ ജോലിയിൽ പ്രവേശിക്കാം. ഉദ്യോഗാർഥികൾക്ക് ബയോഡാറ്റയുമായി അന്നേദിവസം വാക്ക് ഇൻ ആയി പങ്കെടുക്കാവുന്നതാണ്.ഹെൽപ്പ്ലൈൻ നമ്പർ. 90 72 12 13 14