കുന്ദമംഗലം: പന്തീർപാടം ഇസ്ലാമിക് സെൻ്ററിൻ്റെ നേതൃത്വത്തിൽ ജനു: 21,22,23 തിയ്യതികളിലായി പന്തീർപാടത്ത് വെച്ച് നടക്കുന്ന 13 ആമത് മതപ്രഭാഷണവും സ്വലാത്ത് വാർഷികവും സ്വാഗത സംഘം ഓഫീസ് ഖത്തീബ് ശിഹാബുദ്ദീൻ മദനി ഉൽഘാടനം ചെയ്തു .പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷം വഹിച്ചു. വി. മുഹമ്മദ് ഹാജി, ടി.പി. ഖാദർ ഹാജി, ഒ-ഉസ്സയിൻ, എം.ബാബുമോൻ, പി.മൊയ്തീൻ, ഒ. അസീസ്, സി.കെ. അബ്ദുറഹിമാൻ, എം. മുസ്തഫ, കെ.കെ. മുഹമ്മദ്, കെ.കെ. റസാക്ക്, മുഹമ്മദ് സാലിം, അശ്റഫ്. കെ.കെ., എം.വി. റഫീക്ക്, കെ.കെ. ഷംസു , ജ്യുനൈദ്. കെ.കെ, ജർഷിദ്, ജലീൽ എന്നിവർ സംബന്ധിച്ചു. പ്രമുഖ മത പണ്ഡിതനും, സുപ്രസിദ്ധ പ്രഭാഷകനുമായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി ഉൾപ്പെടെയുള്ളവർ മത പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കും