കുന്ദമംഗലം : ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുന്ദമംഗലം ബ്ളോക്ക് പഞ്ചായത്ത് യു ഡി എഫ് 15 ഉം LDF 5 ഉം നേടി.
കഴിഞ്ഞ തവണ ഉണ്ടായിരുന്ന 19 സീറ്റിൽ,10 യു ഡി എഫ് 9 എൽ ഡി എഫ് ഉം നേടിയിരുന്നു.ഭരണം യുഡിഎഫ് ന് ആയിരുന്നു.ഇത്തവണ സീറ്റ് വിഭജനത്തിൽ അധികം ലഭിച്ച ഒരു സീറ്റ് കൂടി 20 സീറ്റ് ആയി മാറിയിട്ടും ഭരണം നിലനിർത്താനായ ആത്മാവശ്വാസത്തിലാണ് യു ഡി എഫ്.നിലവിൽ വിജയിച്ചവർ:
കുരുവട്ടൂര്‍-ടി.സി. മുഹമ്മദ് മാസ്റ്റര്‍ (യു.ഡിഎഫ്) (160),
പടനിലം-എ.കെ. ഷൗക്കത്തലി (യു.ഡിഎഫ്) (3268),ചെത്തുകടവ്-സുനിത കുറുമണ്ണില് (എൽ.ഡി.എഫ്) (232), ചാത്തമംഗലം- വി ദീപ (എൽ.ഡി.എഫ്), മലയമ്മ – വി ജ്യോതിക (എൽ.ഡി.എഫ്), കട്ടാങ്ങല്‍ -ഇ.പി. ബാബു (യു.ഡിഎഫ്) (2476), കാരശ്ശേരി-സുഹൈബ് (കൊച്ചുമോന്) (യു.ഡി.എഫ്) (12), കുമാരനല്ലൂര്‍ -മുനീര്‍ ആലുങ്ങല്‍ (യു.ഡി.എഫ്) (506), പന്നിക്കോട് -ധന്യ ബാബുരാജ് (യു.ഡി.എഫ്) (829), കൊടിയത്തൂര്‍ – അബ്ദുള്‍ മജീദ് (യു.ഡി.എഫ്) (3322), മാവൂര്‍ – വളപ്പില്‍ റസാഖ് (യു.ഡി.എഫ്) (2032), ചെറുപ്പ – തൊണ്ട്യേരി ഉമ്മര്‍ മാസ്റ്റര്‍ (യു.ഡി.എഫ്) (191), ചെറുകുളത്തൂര്‍ – കെ.എം സിന്ധു കണ്ടറംചാലില് (എൽഡി.എഫ്) (1219), പൂവാട്ടുപറമ്പ്- രാധാഹരിദാസ് (യു.ഡി.എഫ്) (2271), പെരുമണ്ണ-ബബിത വിനോദ് (യു.ഡി.എഫ്) (992), പുത്തൂര്‍മഠം -എം. സമീറ (യു.ഡി.എഫ്) (326), പയ്യടി മീത്തല്‍ -ആബിദ് ആമ്പിലോളി. (എല്‍ഡിഎഫ് ) (801) , പൈങ്ങോട്ടുപുറം സി.കെ. ഫസീല , (യു.ഡി.എഫ്) (2179), കുന്ദമംഗലം- വിനോദ് പടനിലം (യു.ഡി.എഫ്) (1912), പോലൂര്- ടി. എം ആയിഷ ഫിദ (യു.ഡി.എഫ്) (99)