ഹബീബ് കാരന്തൂർ
കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ച ലിഫ്റ്റ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ അഞ്ച് നിലകളിലായി നിര്‍മ്മിച്ച മിനി സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റില്ലാത്തത് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയാസം സൃഷ്ടിച്ചിരുന്നു. സാങ്കേതിക തടസ്സങ്ങള്‍ കാരണം ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കുന്നതിലുള്ള കാലതാമസമാണ് ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ തടസ്സമായിരുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍
അലവി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍, ബ്ലോക്ക് മെമ്പര്‍മാരായ ബാബു നെല്ലൂളി, പി ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ചന്ദ്രന്‍ തിരുവലത്ത്, ശബ്ന റഷീദ്, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗം അസി. എക്സി. എഞ്ചിനീയര്‍ എം.എന്‍ പ്രദീപ് കുമാര്‍, അസി. എഞ്ചിനീയര്‍മാരായ സി.ടി പ്രസാദ്, സുഭാഷ് മാണിക്കോത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി എം.എം സുധീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.