ഹബീബ് കാരന്തൂർ

കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത്തിൻ്റ മഹാത്മാ ഗാന്ധി ഓപ്പൺ ഓഡിറ്റോറിയവും ഷി ലോഡ്ജും ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലറി അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ നീർച്ചാലുകളുടെ മാപ്പിംഗ് പി.ടി.എ റഹീം എം.എൽ.എ ബ്ലോക്ക് പ്രസിഡണ്ട് അരിയിൽ അലവിക്ക് നൽകി പ്രകാശനം ചെയ്തു. സ്റ്റേജ് രൂപകൽപ്പന ചെയ്ത ഗവ. എഞ്ചിനീയറിംഗ് കോളേജ് അസോസിയേറ്റ് പ്രഫസർ ഡോ. ദിലീപ് കുമാർ, മേൽനോട്ടം വഹിച്ച ചാത്തമംഗലം പഞ്ചായത്ത് അസി. എഞ്ചിനീയർ ധന്യ എന്നിവരെ ഇ.ടി മുഹമ്മദ് ബഷീർ എം.പി മെമൻ്റോ നൽകി ആദരിച്ചു. അസി. എക്സികുട്ടീവ് എഞ്ചിനീയർ ചിത്ര വാസു റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ മൈമൂന, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി അനിൽകുമാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ ബാബു നെല്ലൂളി , ടി.പി മാധവൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ അബൂബക്കർ, എം.കെ നദീറ , എൻ ഷിയോലാൽ, കെ. മൂസമൗലവി , മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദ്, എം.എം സുധീഷ് കുമാർ, തളത്തിൽ ചക്രായുധൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് എന്നിവർ പ്രസംഗിച്ചു.ഉദ്ഘാടന ത്തിൻ്റെ മുന്നോടിയായി കുന്ദമംഗലം അങ്ങാടിയൽ സർവ്വകക്ഷി പ്രതിനിധികൾ പങ്കെടുത്ത വിളംബര ജാഥയും നടത്തി.
