കുന്ദമംഗലം: അങ്ങാടിയിൽഫെയ്മസ് ബേക്കറി ക്കരികിൽ ഗ്രാമപഞ്ചായത്തിൻ്റെ അധീന തയിലുള്ള റവന്യു ഭൂമിയിൽ പഴയ വെയിറ്റിംഗ് ഷെഡ്ഡിൻ്റെ മേൽക്കൂര പൊളിച്ച് നീക്കി കെട്ടിടത്തിൽ ഹാപ്പിനെസ്സ് സെന്റർസ്ഥാപിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻ അംഗം അരിയിൽ മൊയ്തീൻ ഹാജിയുടെ സ്പോൺസർഷിപ്പിലാണ് ഹാപ്പിനെസ്സ് സെന്റർ സ്ഥാപിച്ചത്. .ജനശബ്ദം നൂസ് ഓൺലൈൻ ചാനൽ ഉടമ എം. സിബ്ഗത്തുള്ളയാണ് വർക്ക് നടത്തിയത് . വ്യായാമത്തിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ച് ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവഹിച്ചു.. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവിമുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു നെല്ലുളി, ഷിയോൺ ലാൽ,യുസി പ്രീതി ,ശബ്ന റഷീദ് , അരിയിൽ മൊയ്തീൻ ഹാജി, ഖാലിദ് കിളിമുണ്ട,ടി പി സുരേഷ്, ജനാർദ്ദനൻ കളരിക്കണ്ടി, എം.എം സുധീഷ് കുമാർ,മെമ്പർമാരായ നജീബ് പാലക്കൽ, സി.എം ബൈജു, കെ.കെ.സി. നൗഷാദ്, ഫാതിമജസ്ലിൻ , ഭക്ത്രാത്തമൻ എ.പി, ബ്ലോക്ക് പഞ്ചായത്ത് സ്ക്രറട്ടറി എം. ഗിരീഷ്,പി കോയ മാസ്റ്റർ,വിജയൻ കാരന്തൂർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ അരിയിൽ മൊയ്തീൻ ഹാജിയെയും, എം സിബ്ഗത്തുള്ളയെയുംമെമെന്റോ നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് സ്വാഗതവും എം. സിബ്ഗത്തുള്ള നന്ദിയും പറഞ്ഞു.