കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്തിൻ്റെ 5 വർഷ ത്തെ ഭരണ നേട്ടങ്ങൾ ഉയർത്തി കാട്ടി കുന്ദമംഗലം പ്രസ് ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ വികസന മംഗലം സപ്ലിമെൻ്റ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും യുഡി എഫി ൻ്റെ അമരക്കാരൻ കൂടിയായ ഖാലിദ് കിളിമുണ്ട പ്രകാശനം ചെയ്തു. സപ്ലിമെൻ്റ് ചെയർമാൻ ബഷീർ പുതുക്കുടി അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് സർവ്വദമനൻ കുന്ദമംഗലം , ബ്ലോക്ക് പ്രസിഡണ്ട് അരിയിൽ അലവി , എഡിറ്റർ കോയ കുന്ദമംഗലം /മുൻ ബ്ലോക്ക് പ്രസിഡണ്ട് ബാബു നെല്ലൂളി , രവീന്ദ്രൻ കുന്ദമംഗലം സംസാരിച്ചു . നാസർ കാരന്തൂർ സ്വാഗതവും മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു



