
കുന്ദമംഗലം : ഗ്രാമപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി UDF യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലാതെയാണ് ഇത്തവണ മുന്നണിക്കുള്ളിലെ സീറ്റ് വിഭജനം പൂർത്തിയാക്കിയതെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസിന് 13 സീറ്റും മുസ്‌ലിം ലീഗിന് 11 സീറ്റുമാണ് ധാരണയായത്. വിജയ പ്രതീക്ഷ മാത്രമാണ് ഇത്തവണ സ്ഥാനാർഥി നിർണ്ണയത്തിൽ പരിഗണിക്കുക. വിജയ സാധ്യത പരിഗണിച്ച് ചില വാർഡുകളിൽ സ്വതന്ത്രരെ പരിഗണിക്കുമെന്നും നേതാക്കൾ പറഞ്ഞു.യു.ഡി. എഫ് നേതാക്കളായ സി.വി സംജിത്ത് , എം.പി അശോകൻ , എം. ബാബു മോൻ , എം.പി കേളുക്കുട്ടി , സി. അബ്ദുൽ ഗഫൂർ എന്നിവരാണ് വാർത്താ സമ്മേള നത്തിൽ പങ്കെടുത്തത്.