കുന്ദമംഗലം : അഞ്ച് വര്‍ഷത്തിനിടെ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വികസ സദസ്സ്. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. കേരള സ്ട്രാറ്റജിക് അഡൈ്വസര്‍ പി സരിന്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഭരണ നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വീഡിയോ സന്ദേശം പ്രദര്‍ശനം എന്നിവയും ഉണ്ടായി. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ അവതരിപ്പിച്ചു.
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കുക, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ആരംഭിക്കുക, പഞ്ചായത്തിനെ പൂര്‍ണമായും അഴിമതിരഹിതമാക്കുക, വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതി രൂപീകരിക്കുക, കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുക, പഞ്ചായത്തിലെ അടിസ്ഥാന വികസനം ഊര്‍ജിതമാക്കുക, കായിക മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ യു സി പ്രീതി, ചന്ദ്രന്‍ തിരുവലത്ത്, ശബ്‌ന റഷീദ്, ഗ്രാമപഞ്ചായത്ത് അംഗം നജീബ് പാലക്കല്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
