ഹബീബ് കാരന്തൂർ
കുന്ദമംഗലം: കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ സേഫ് സ്കൂൾ പ്രൊജക്ടിൻ്റെ ഭാഗമായി മാക്കൂട്ടം എ.എം യു. പി സ്‌കൂളിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വേണ്ടി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മൂന്ന് ദിവസങ്ങളിലായി നേത്രരോഗം, ദന്തരോഗം, പൊതു ആരോഗ്യം സംബന്ധിച്ച് വിദഗ്ദ ഡോക്ടർമാർ വിദ്യാർത്ഥികളെ പരിശോധിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഒ.കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്ന റഷീദ്, വാർഡ് മെമ്പർ യു. സി. ബുഷ്റ, എം.പി.ടി.എ പ്രസിഡണ്ട് നസീറ എം, സ്റ്റാഫ് സെക്രട്ടറി ഒ.കെ. സൗദാ ബീവി, ആസ്റ്റർ മിംസ് സേഫ് സ്കൂൾ പ്രൊജക്ട് കോ – ഓർഡിനേറ്റർ റിൻസി ജോർജ്, കെ.ടി ബഷീർ എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപകൻ ഇ. അബ്ദുൽ ജലീൽ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് എം. കെ. മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
