ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ഇന്നു രാത്രിയോടെ തമിഴ്നാട് തീരത്തെത്തുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടലൂര്‍, നാഗപട്ടണം, തിരുവാരൂര്‍ തുടങ്ങിയ തമിഴ്നാടിന്‍റെ വടക്കന്‍ തീരപ്രദേശങ്ങളെയാണു ഗജ ബാധിക്കുക. ആറു ജില്ലകളിലും പുതുച്ചേരിയിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാഗപട്ടണം, തിരുവാരൂര്‍, പുതുക്കോട്ട, തഞ്ചാവൂര്‍, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ ഭാഗങ്ങളിലൂടെയാണു ഗജ കടന്നുപോവുക. കനത്ത മഴയുമുണ്ടാകും. തിരുച്ചിറപ്പള്ളി, തേനി. മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും കനത്ത മഴ ലഭിക്കാനാണു സാധ്യത. ചെന്നൈയില്‍ മിതമായ മഴ തുടര്‍ച്ചയായി മൂന്നു ദിവസത്തോളം ലഭിക്കും. ഇന്നു രാത്രിയോടെ തീരം തൊടുമ്പോള്‍ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 80 വരെ ആകാം എന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
ഗജ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള ആറു ജില്ലകളിലും പുതുച്ചേരിയിലെ കാരക്കലിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കനത്ത ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.