കോഴിക്കോട്: ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപെട്ട് കോഴിക്കോട് കലക്ട്രേറ്റിലേക്ക് എം.എസ്.എഫ് നടത്തിയ മാർച്ചിൽ സംഘർഷം പോലീസ് ഉയർത്തിയ ബാരിക്കേഡ് പ്രവർത്തകർ തള്ളി അകത്തേക്ക് കയറിയപ്പോൾ പോലീസ് വിദ്യാർത്ഥികൾക്ക് നേരേ മുന്നറിയിപ്പ് ഇല്ലാതെ കണ്ണീർവാതക ഷെല്ല് പൊട്ടിക്കുകയും തുടർന്ന് വിദ്യാർത്ഥികൾകൾക്ക് നേരേ ലാത്തി വീശുകയും ചെയ്തു പിന്നീട് നിരവധി വിദ്യാർത്ഥിക്കള കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട് ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങൾ ശബരിമലയിലേക്ക് കൊണ്ടുപോയതിനാൽ വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിൽ പോലീസിന് പ്രയാസം ഉണ്ടായിട്ടുണ്ട് അൻപതോളം വിദ്യാർത്ഥികൾ നടക്കാവ് പോലീസ് സ്റ്റേഷനിൽ ഉണ്ട് സംസ്ഥാന പ്രസിഡണ്ട് മിസ്ഹാബിനെ പരിക്കേറ്റതിനാൽ ആശുപത്രിയിലേക്ക് മാറ്റി