ഹബീബ് കാരന്തൂർ
കുന്ദമംഗലം :42 ലക്ഷം രൂപ വകയിരുത്തി ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച രാജീവ് ഗാന്ധി സേവാ ഘർ ഓഡിറ്റോറിയം അഡ്വക്കേറ്റ് ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അരിയിൽ അലവി അധ്യക്ഷത വഹിച്ചു. പി. ടി. എ റഹീം എം.എൽ. എ മുഖ്യാഥിതിയായി സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻമാരായഎൻ. അബൂബക്കർ , എം.കെ നദീറ , എൻ ഷിയോലാൽ , മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി , എൻ പിഹംസ മാസ്റ്റർ , എം.പി. അശോകൻ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽ കുമാർ , ബ്ലോക്ക് മെമ്പർ ശിവദാസൻ നായർ , അരിയിൽ മൊയ്തീൻ ഹാജി , ഖാലിദ് കിളിമുണ്ട , തളത്തിൽ ചക്രായുധൻ , പി. കൗലത്ത് , മുംതാസ് ഹമീദ് , ടി . പി മാധവൻ , . വൈഃ പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി സ്വാഗതവും സിക്രട്ടറി എം. ഗിരീഷ് നന്ദിയും പറഞ്ഞു.പൂർണമായി ശിതീകരിച്ചഹാളും ഹൈടെക് സ്റ്റേജ് ആൻ്റ് സൗണ്ട് സിസ്റ്റം ഹാളിൻ്റ പ്രത്യാകതയാണ്. എ.ഇ ചിത്രവാസു റിപ്പോർട്ട് അവതരിപ്പിച്ചു.

