ഹബീബ് കാരന്തൂർ
കോഴിക്കോട് : 2026 വർഷത്തെ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ യാത്ര പുറപ്പെടുന്ന ഹാജിമാർക്കുള്ള ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾ കോഴിക്കോട് ജില്ലയിൽ സമാപിച്ചു . സമാപന ക്ലാസ്സിന്റെ ഉദ്ഘാടനം ബേപ്പൂർ മണ്ഡലത്തിലെ ഫറോക്ക് റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു. കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനിങ്ങ് ഓർഗനൈസർ നൗഫൽ മങ്ങാട് അധ്യക്ഷത വഹിച്ചു . ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ കക്കൂത്ത് മുഖ്യ പ്രഭാഷണം നടത്തി ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ. സി അബ്ദുൽ റസാഖ് , കൗൺസിലർ കെ. ടി. മജീദ്, ഹജ്ജ് കമ്മിറ്റി നോഡൽ ഓഫീസർ അസൈൻ പി കെ , എന്നിവർ ആശംസകൾ അറിയിച്ചു
ക്ലാസുകൾക്ക് പി കെ ബാപ്പു ഹാജി , കെ എ മുഹമ്മദ് സലീം എന്നിവർ നേതൃത്വം നൽകി
ബേപ്പൂർ മണ്ഡലം ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ പി വി ഷാഹുൽ ഹമീദ് സ്വാഗതവും വി എം ബഷീർ നന്ദിയും രേഖപ്പെടുത്തി