കുന്ദമംഗലം :ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും സഹായികള്‍ക്കും മാനസിക ഉല്ലാസത്തിനും വിശ്രമത്തിനും ഉപയോഗപ്പെടുത്താന്‍ സംവിധാനിച്ച ആലിലക്കാറ്റ് ഹാപ്പിനസ് പാര്‍ക്ക് പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു.
പ്രശാന്ത് പടനിലം നിര്‍മ്മിച്ച ശില്‍പ്പം, നൂറ്റാണ്ടോളം പഴക്കമുള്ള ആലിനോടനുബന്ധിച്ച് തയ്യാറാക്കിയ ഇരിപ്പിടം, ഊഞ്ഞാല്‍, ടൈല്‍സ് പാകി മനോഹരമാക്കിയ തറ, സംരക്ഷണ ഭിത്തി തുടങ്ങിയവ അടങ്ങിയ പാര്‍ക്ക് വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും മാനസികോല്ലാസത്തിന് ഉപയുക്തമാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ അനുവദിച്ച 7 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചതാണ് പാർക്ക് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍ കുമാര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ചന്ദ്രന്‍ തിരുവലത്ത്, യു.സി പ്രീതി, ശബ്ന റഷീദ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ.സി നൗഷാദ്, ഷൈജ വളപ്പില്‍, നജീബ് പാലക്കല്‍, അസി. എഞ്ചിനീയര്‍ റൂബി നസീര്‍, പി.ആര്‍.ഒ ജസ്റ്റിന്‍, ആശ വര്‍ക്കര്‍ വിനീത, എം.എം സുധീഷ് കുമാര്‍, ഒ. സലീം, അബ്ദു റഹിമാന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. വി അര്‍ച്ചന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.